മുളന്തുരുത്തി ..... മുളന്തുരുത്തിയിൽ കാറിൽ ഇടിച്ച് ലോറി മറിഞ്ഞു. മുളന്തുരുത്തി പള്ളിത്താഴം കവലയിൽ ആണ് അപകടം.

കാഞ്ഞിരമറ്റം ഭാഗത്തുനിന്ന് ചോറ്റാനിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും, കരവട്ടെകുരിശ് നിന്നും നടക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിനു നടുവിൽ മറിഞ്ഞു ഗതാഗതംതടസം ഉണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി, ആർക്കും ഗുരുതരമായ പരിക്കുകളില്ല. മുളന്തുരുത്തി ഫയർഫോഴ്‌സും പോലീസും എത്തി വാഹന ഗതാഗതം തടസം ഒഴിവാക്കി
The lorry overturned after hitting a car on a bamboo stick
